ആകെ മണ്ഡലം- 5, എൽ.ഡി.എഫ്- 4, യു.ഡി.എഫ് -1
നിലവിൽ ഇടതിനൊപ്പം
എൽ.ഡി.എഫ്: ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി യു.ഡി.എഫ്: തൊടുപുഴ
കേരളകോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് വന്നതോടെയാണ് റോഷി അഗസ്റ്റ്യൻ പ്രതിനിധീകരിക്കുന്ന ഇടുക്കി ഇടതിനൊപ്പമായത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ
ഇടുക്കി മണ്ഡലത്തിന് കീഴിൽ വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടി.
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കി എന്നീ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഇടത് മുന്നേറ്റം. ദേവികുളത്തും തൊടുപുഴയിലും മാത്രം യു.ഡി.എഫിന് മേൽക്കൈ.
1957 മുതലുള്ള ചരിത്രമെടുത്താൽ യു.ഡി.എഫിനോടാണ് ആഭിമുഖ്യമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇടതിനാണ് മേൽക്കൈ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ജില്ലയിൽ കോൺഗ്രസിന് ഒരു എം.എൽ.എ പോലുമില്ല.
ഹൈറേഞ്ച് മേഖലയിലെ ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ തമിഴ് തോട്ടം തൊഴിലാളികൾക്ക് നിർണായക സ്വാധീനമുണ്ട്. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പടപൊരുതാനായി രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണസമിതി നിർജീവമായെങ്കിലും ഉടുമ്പഞ്ചോല, ഇടുക്കി മണ്ഡലങ്ങളിൽ കുടിയേറ്റ കർഷകരുടെ മനസ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. നിർമാണനിരോധന നിയമം, ഭൂപതിവ് ചട്ടങ്ങളുടെ ഭേദഗതി,പട്ടയം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സമുദായം നിർണായക ശക്തിയാണ്.