കൊച്ചി:ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകൻ ആയിരുന്നു.നിരവധി സിനിമകളിൽ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. ചില ഷോർട്ട് ഫിലിമുകൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |