ബോളിവുഡ് സൂപ്പർതാരങ്ങളായ ജോൺ എബ്രഹാമും ഇമ്രാൻ ഹാഷ്മിയും ഒന്നിക്കുന്ന ആക്ഷൻ ചിത്രം മുംബൈ സാഗ മാർച്ച് 19ന് തിയേറ്ററുകളിലെത്തും.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ഗ്യാംഗ്സ്റ്റർ ഡ്രാമയിൽ സുനിൽ ഷെട്ടി, കാജൽ അഗർവാൾ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജോൺ എബ്രഹാം അമർത്യ റാവു എന്ന ഗ്യാംഗ്സ്റ്ററുടെ വേഷത്തിൽ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 80-90 കാലഘട്ടത്തെ പ്രമേയമാക്കിയാണ് സിനിമ . ഭൂഷൺ കുമാർ , കിഷൻ കുമാർ , അനുരാധ ഗുപ്ത, സംഗീത അഹിർ എന്നിവർ ചേർന്നാണ് സിനിമ നിർ മിച്ചിരിക്കുന്നത്.മഹേഷ് മഞ്ജ് രേക്കർ , സുനിൽ ഷെട്ടി. ഗുൽ ഷൻ ഗ്രോവർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിഖാർ ഭട്നഗർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബുന്റി നെഗി എഡിറ്റിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |