കോഴിക്കോട്: ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നു ആർ പി എഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ നേതൃത്വത്തിലുള്ള സംഘം 36 ലക്ഷത്തിന്റെ കുഴൽപണം പിടിച്ചെടുത്തു. മംഗളൂരുവിൽ നിന്നു എത്തിയ രാജസ്ഥാൻ സ്വദേശി ഭാബൂദ് സിംഗ് (54) ആണ് അറസ്റ്റിലായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി.
വൈകിട്ട് സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇദ്ദേഹത്തിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കറൻസി കെട്ടുകൾ കണ്ടെത്തിയത്. എ.എസ്.ഐ കെ. സജു, കോൺസ്റ്റബിൾമാരായ ഒ.കെ.അജീഷ്, അബ്ദുൽ സത്താർ, പി.കെ ഷെറി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |