തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുകയാണ്. പതിവുപോലെ വാഗ്ദ്ധാനങ്ങളും അവകാശവാദങ്ങളുമൊക്കെയായി മുന്നണികളും രംഗത്തെത്തിക്കൊണ്ടിരിക്കുന്നു. ഒരു വയോധിക മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പിണറായി സർക്കാർ ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് വയോധിക ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പിണറായിയെ കുറ്റം പറയുന്നവനെ താൻ അടിക്കുമെന്നും, വോട്ട് അദ്ദേഹത്തിന് മാത്രമേ ചെയ്യൂവെന്നും വയോധിക വീഡിയോയിൽ പറയുന്നു.
'പിണറായിയെപ്പറ്റി നല്ല അഭിപ്രായമാ എനിക്ക്. ഞാൻ ഈ 86 വയസിനുള്ളിൽ ഇത്രയും നല്ല ഭരണം കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ആ മനുഷ്യന്റെ കാല് കഴുകിയ വെള്ളം തന്നാൽ ഞാൻ കുടിക്കും.എനിക്ക് ജീവനുണ്ടെങ്കിൽ, ഞാൻ വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് മാത്രമേ ചെയ്യൂ. കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാൻ അടിക്കും.
പെൻഷൻ അതുള്ളത് തികച്ച് തരുന്നുണ്ടല്ലോ മോനേ.മറ്റുള്ളവരാണെങ്കിൽ ആറ് മാസമൊക്കെ ആകുമ്പോൾ അരയും മുറിയും തരും. നമുക്ക് വല്ലതും പറയാൻ പറ്റുവോ? ഈ ഭരണത്തിൽ ദാരിദ്ര്യമില്ല. അടുക്കളയ്ക്കകത്ത് ഇഷടംപോലെ അരിയും സാധനങ്ങളും. കൊറോണക്കാലത്ത് പോലും ഒരു മനുഷ്യനും ഒരു ക്ഷീണവും ഇല്ല. ഇതുപോലെ കൊണ്ടുതിന്നിട്ടല്ലേ അവർ പിന്നെയും കുറ്റം പറയുന്നത്. ആ മനുഷ്യനെ കുറ്റംപറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല. ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്. ആ മനുഷ്യൻ മാത്രം മതി.'- വയോധിക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |