
തിരുവനന്തപുരം: നേമത്ത് താൻ മത്സരിക്കുമെന്നത് അടിസ്ഥാനരഹിതമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. നേമത്ത് മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുവെന്ന് ഡൽഹി കേന്ദ്രീകരിച്ച് ചില ദൃശ്യമാദ്ധ്യമങ്ങളിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാർ മത്സരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. ഈ മാസം ഏഴിന് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകും. നാമനിർദ്ദേശപത്രിക സമർപ്പണ സമയം കഴിഞ്ഞേ മടങ്ങിയെത്തൂ. ഇളവിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |