കൊച്ചി: മുതിർന്ന നേതാവും മുൻമന്ത്രിയും വൈപ്പിൻ എം.എൽ.എയുമായ എസ്.ശർമ്മ സി.പി.എമ്മിന്റെ ജില്ലയിലെ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിൽ ഇല്ല. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സാദ്ധ്യതാ പട്ടികയ്ക്ക് രൂപം നൽകിയത്.എസ്.ശർമ്മയ്ക്ക് പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണനെയാണ് വൈപ്പിനിൽ പരിഗണിക്കുന്നത്. മറ്റ് സിറ്റിംഗ് എം.എൽ.എമാരായ എം.സ്വരാജ് തൃപ്പൂണിത്തുറയിലും കെ.ജെ. മാക്‌സി കൊച്ചിയിലും ആന്റണി ജോൺ കോതമംഗലത്തും തന്നെ മത്സരിക്കും.
പെരുമ്പാവൂരിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ രംഗത്തിറങ്ങിയേക്കും. എറണാകുളത്ത് ലത്തീൻ സമുദായ നേതാവ് ഷാജി ജോർജിനെയും തൃക്കാക്കരയിൽ ഡോ. ജെ.ജേക്കബിനെയും സ്വതന്ത്ര സ്ഥാനാർത്ഥികളായി പരിഗണിക്കുന്നു.ഘടകക്ഷികൾ മത്സരിക്കുന്ന അങ്കമാലി, മൂവാറ്റുപുഴ, കുന്നത്തുനാട്, പറവൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. സി.പി.ഐയിൽ നിന്ന് പറവൂർ ഏറ്റെടുത്ത് പകരം പിറവം നൽകാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. പറവൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.രാജീവിനെ മത്സരിപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |