കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പോലെ, കേരളത്തിലെ ശബരിമല ആചാരം സംരക്ഷിക്കാനും ബി.ജെ.പിക്ക് കഴിയുമെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ബി. ജെ. പി. പ്രഖ്യാപിക്കുന്നത് നടക്കുമെന്ന് ജനങ്ങൾക്കറിയാം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്‌ക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്‌മൃതി.അമേഠിയിൽ നിന്ന് കേരളത്തിലേക്ക് ഓടിയൊളിച്ച രാഹുൽഗാന്ധി കേരളത്തിലും പരാജിതനാകും. കൊവിഡ് മഹാമാരിയുടെ കാലത്ത് ബി.ജെ.പിയും കേന്ദ്രസർക്കാരും ജനങ്ങൾക്കൊപ്പം നിന്നു. രണ്ട് കോടിയിലധികം വീടുകളാണ് മോദി സർക്കാർ രാജ്യത്ത് നിർമ്മിച്ചത്. ഇതിൽ 45,000 വീടുകൾ കേരളത്തിലാണ്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം നടപ്പിലാക്കി. കേരളത്തിലെ 32,000 പേർക്ക് ഇതിന്റെ ആനുകൂല്യം കിട്ടി. ആഴക്കടൽ മത്സ്യബന്ധനത്തിന്റെ പേരിൽ 5000 കോടിയുടെ അഴിമതി നടത്തിയത് ആരാണ്? പാർട്ടിക്കാരോ, മന്ത്രിമാരോ, ഉദ്യോഗസ്ഥരോ? ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വന്നാൽ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളൂവെന്നും സ്മൃതി ഇറാനി പറഞ്ഞു.അയ്യപ്പ വിശ്വാസികളെ പിണറായി സർക്കാർ വേട്ടയാടിയപ്പോൾ ഗ്യാലറിയിലിരുന്ന് കൈയടിച്ചവരാണ് ഉമ്മൻചാണ്ടിയും കൂട്ടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി വിശ്വാസികളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടപ്പോൾ ഉമ്മൻചാണ്ടി മൗനം പാലിച്ചു. ശബരിമലയ്ക്കായി ഇപ്പോൾ അവർ ഒഴുക്കുന്നത് കള്ളക്കണ്ണീരാണ്. കോൺഗ്രസുകാരുടെ സഹായമില്ലാതെ വിശ്വാസികളെ സംരക്ഷിക്കാൻ ബി.ജെ.പിയുണ്ടാകും. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വലയിൽ വീഴ്ത്തി മതം മാറ്റി നാടുകടത്തുന്ന ലൗ ജിഹാദ് വ്യാപകമാകുന്നു. ഈ പെൺകുട്ടികളുടെ സംരക്ഷണം ബി.ജെ.പി ഏറ്റെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |