താരങ്ങളുടെ വസ്ത്രങ്ങളും, ആഭരണങ്ങളും, മേക്കപ്പുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ബോളിവുഡ് സുന്ദരി മലൈക അറോറയുടെ ബാഗാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ബാഗ് പിടിച്ചുനിൽക്കുന്ന മലൈകയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബാഗിന്റെ വിലയായിരുന്നു ഫാഷൻ ലോകം തിരഞ്ഞത്. നാല് ലക്ഷം രൂപയാണ് ഇതിന്റെ വില. രണ്ട് ദിവസം മുമ്പ് ബോളിവുഡ് ഫിറ്റ്നസ് ക്വീൻ ആയ മലൈകയുടെ ഹോട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |