ചെന്നൈ: രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നതായി ജയിൽ മോചിതയായ മുൻ അണ്ണാ ഡി.എം.കെ നേതാവ് വി.കെ. ശശികല. ഇനി തമിഴ് രാഷ്ട്രീയത്തിലേക്കില്ലെന്നും അണ്ണാ ഡി.എം.കെ പ്രവർത്തകർ ഒരുമിച്ച് നിൽക്കണെമെന്നും ശശികല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറെ സുപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് ശശികല എടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ ഡി.എം.കെയെ പരാജയപെടുത്തുകയാണ് ലക്ഷ്യം. അണ്ണാ ഡി.എം.കെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്നമെന്നും, അത് നിറവേറ്റണമെന്നും പ്രവർത്തകരോട് ശശികല ആവശ്യപ്പെട്ടു. ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ മരണശേഷവും അതിന് ആഗ്രഹമില്ല. തന്റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേർത്തു.
Tamil Nadu: In a statement, VK Sasikala says she is quitting public life; asks the AIADMK cadre to stand united and ensure DMK is defeated in forthcoming Assemlby elections.
— ANI (@ANI) March 3, 2021
(file photo) pic.twitter.com/qEXfWLkXhq
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായിരുന്ന ശശികല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായിരുന്ന ഇവർ ആഴ്ചകൾക്ക് മുമ്പാണ് ജയിൽ മോചിതയായത്. ഇതിനിടയിൽ അണ്ണാ ഡി.എം.കെയിൽ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |