ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയുടെ തമിഴ്നാട് ഷെഡ്യൂൾ പൂർത്തിയാക്കി തെലുങ്കിലെ യുവ സൂപ്പർ താരം അല്ലു അർജ്ജുൻ ഹൈദരാബാദിൽ തിരിച്ചെത്തി. സംവിധായകൻ സുകുമാറിനോട്എത്രയും പെട്ടെന്ന് ചിത്രത്തിന്റെ ടീസർ തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
ഏപ്രിൽ 8ന് തന്റെ ജന്മദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി ടീസർ പുറത്തിറക്കണമെന്നാണ് അല്ലുവിന്റെ മോഹം. കഴിഞ്ഞ ജന്മദിനത്തിലാണ് പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായത്.അല്ലുഅർജുന്റെ ഒടുവിലിറങ്ങിയ ചിത്രമായ അല വൈകുണ്ഠപുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്) റിലീസിന് ആറ് മാസത്തിന് മുൻപേ ടീസറും മൂന്ന് മാസം മുൻപ് പാട്ടുകളും റിലീസ് ചെയ്തിരുന്നു. അതേ തന്ത്രം തന്നെ ആവർത്തിക്കാനാണ് അല്ലു ക്യാമ്പിന്റെ തീരുമാനമത്രെ. മൈത്രി മൂവീ മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 13ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. രശ്മിക മന്ദാനയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |