തിരുവനന്തപുരം: ഒരു ഡോക്ടർ സ്വന്തം ദേശത്തിൻെറ അഭിമാനമാവുന്നതും,അത് അതിർത്തികൾ താണ്ടുന്നതും ചാരിതാർത്ഥ്യമാണ്.. അത്തരമൊരു ചാരിതാർത്ഥ്യത്തിന്റെ തിളക്കത്തലാണ് ഡോ.എസ്.എസ്. ലാൽ.
വിവിധ രാജ്യങ്ങളിൽ ലോകാരോഗ്യസംഘടനയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും ഉയർന്ന ഉദ്യോഗസ്ഥനായി പ്രവർത്തിച്ച അദ്ദേഹം, തിരുവനന്തപുരം ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രൊഫസറും തലവനുമാണ്. ലോകാരോഗ്യ സംഘടനയുടെ ആഗോള സമിതി വൈസ് ചെയർമാനും മറ്റു പല സമിതികളിൽ അംഗവുമാണ്. മെഡിക്കൽ ബിരുദത്തിനൊപ്പം എം.പി.എച്ച്., എം.ബി.എ, പി.എച്ച്.ഡി. തുടങ്ങിയ യോഗ്യതകളും.
. ക്ഷയരോഗത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ലോകാരോഗ്യസംഘടനയുടെ അന്തർദേശീയ സമിതിയുടെ ഉപാദ്ധ്യക്ഷനാവുന്ന ആദ്യ മലയാളിയാണ്.
. അന്തർദേശീയ പ്രസിദ്ധീകരണങ്ങൾക്കായി ലാൽ രചിച്ച ലേഖനങ്ങൾ പ്രസിദ്ധമാണ്. . ടോക്കിയോവിലെ അന്തർദേശീയ ക്ഷയരോഗ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഉൾപ്പെടെ നിരവധി അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും വിസിറ്റിംഗ് ഫാക്കൽറ്റിയാണ്.
ആനുകാലികങ്ങളിൽ കോളമിസ്റ്റാണ്. കേരളകൗമുദിയിൽ 'റൌണ്ട്‌സ് ' എന്ന കോളം കൈകാര്യം ചെയ്യുന്നു. നാനൂറിലധികം ശാസ്ത്ര ലേഖനങ്ങളും. രണ്ട് നോവലുകളും നിരവധി കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്..
യൂണിവേഴ്സിറ്റി കോളേജിലും മെഡിക്കൽ കോളേജിലും ചെയർമാനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള മെഡിക്കോസ് അസോസിയേഷൻ സെക്രട്ടറി, കേരള ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കോൺഫഡറേഷൻ ഓഫ് മെഡിക്കോസ് ആൻഡ് ജൂനിയർ ഡോക്ടേഴ്സ്‌ന്റെ സ്ഥാപക ചെയർമാനുമാണ്. ഐ.എം.എ യുടെ സംസ്ഥാന തല ഡോക്ടേഴ്‌സ് ക്ലബ്ബും വനിതാ വിങ്ങും സ്ഥാപിച്ചത് ലാലാണ്. കേരള ഡോക്ടേഴ്‌സ് ട്രസ്റ്റിന്റെയും ഡോക്ടേഴ്‌സ് വില്ലേജിന്റെയും സ്ഥാപക സെക്രട്ടറിയുമാണ്.കഴക്കൂട്ടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിലെ മുൻനിരക്കാരനായ ഡോ.ലാൽ മറ്റൊരു വിജയ ചരിത്രത്തിനൊരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |