ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇ.ഡിയെ രാഷ്ട്രീയ ഉപകരണമായി മാറ്റുകയാണെന്നും അതിന്റെ തെളിവാണ് കിഫ്ബിക്കെതിരായ കേസെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. കിഫ്ബിക്കെതിരെ ഫെമ ലംഘനം ആരോപിച്ച് കേസെടുക്കുകയും സി.ഇ.ഒയ്‌ക്കും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർക്കും സമൻസയയ്ക്കുകയും ചെയ്തത് സംസ്ഥാന സർക്കാർ സ്ഥാപനത്തിനുമേലുള്ള കടന്നുകയറ്റവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്. കോർപറേറ്റ് സ്ഥാപനമെന്ന നിലയിൽ കിഫ്ബിക്ക് വാണിജ്യവായ്പയെടുക്കാൻ അവകാശമുണ്ട്.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കിഫ്ബിക്കും എൽ.ഡി.എഫ് സർക്കാരിനുമെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ ഇടപെടൽ. എൽ.ഡി.എഫ് സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമമാണിത്. കള്ളക്കേസുകൾ പിൻവലിക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |