വാഷിംഗ്ടൺ: ചൊവ്വയിൽ ജീവന്റെ കണികകൾ കണ്ടെത്തുന്നതിനായി നാസ വിക്ഷേപിച്ച പെഴ്സീവിയറൻസ് ടെസ്റ്റ് ഡ്രൈവിംഗ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പര്യവേഷണം തുടങ്ങിയത്. അര മണിക്കൂറോളം നീണ്ട ചൊവ്വയുടെ ഉപരിതലത്തിൽ 33 മിനിട്ട് നീണ്ട പരവ്യേഷണത്തിൽ 60 മീറ്ററോളം പെഴ്സീവിയറൻസ് സഞ്ചരിച്ചതായി നാസ സ്ഥിരീകരിച്ചു.
ചൊവ്വയിലെ പുരാതന നദീതടം ഉള്ളതെന്ന് വിലയിരുത്തുന്ന ജെസേറോ ക്രേറ്ററിൽ 21.3 അടിയോളം ഇത് സഞ്ചരിച്ചുവെന്നാണ് വിവരം. ഇപ്പോൾ അപ്രത്യക്ഷമായി കിടക്കുന്ന ഈ നദിയുടെ മേഖലകളിൽ നിന്ന് ജീവന്റെ കണികകൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടിയിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചാണ് പെഴ്സീവിയറൻസ് പ്രവർത്തിച്ചത്. നാല് മീറ്ററോളം മുന്നോട്ടും 150 ഡിഗ്രി ഇടത്തോട്ടും 2.5 മീറ്ററോളം പിന്നോട്ടും സഞ്ചരിച്ചു.
റോവർ ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടു. ചൊവ്വയുടെ ഉപരിതലത്തിൽ പെഴ്സീവിയറൻസിന്റെ ചക്രങ്ങൾ പതിഞ്ഞ പാടുകളും കാണാൻ സാധിക്കും. ഒരു ദിവസം ശരാശരി 200 മീറ്ററോളം സഞ്ചരിക്കാൻ പെഴ്സീവിയറൻസിന് സാധിക്കും. അതേസമയം കൂടുതൽ ടെസ്റ്റ് ഡ്രൈവുകൾക്കും പരീക്ഷണങ്ങൾക്കും ശേഷമേ വലിയ ദൗത്യത്തിലേക്ക് പെഴ്സീവിയറൻസ് കടക്കൂ. നിലവിൽ യാതൊരു പിഴവുകളുമില്ലാതെയാണ് ഇത് പ്രവർത്തിക്കുന്നത്. വൈകാതെ തന്നെ ചൊവ്വയിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് അയക്കാൻ തുടങ്ങും.
നേരത്തെ നീണ്ട ആറ് മാസത്തിലധികം നീണ്ട യാത്രയ്ക്ക് ശേഷമാണ് പെഴ്സീവിയറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയത്. ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യാണ് പെഴ്സീവിയറൻസിനെ ചൊവ്വയിലെ കൃത്യമായ സ്ഥലത്ത് ഇറക്കാൻ സഹായിച്ചത്.
ആദ്യത്തെ പരീക്ഷണ പര്യവേഷണം വിജയകരമായി. ബഹിരാകാശ ചരിത്രത്തിലെ വലിയ നാഴിക കല്ലാണിത്.
- നാസ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |