തിരുവനന്തപുരം: ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസുകളിൽ ഇകഴ്‌ത്താൻ വിവാദങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അസാധാരണമായ ഒരു പ്രതിസന്ധിയാണ് കൊവിഡ് ലോകത്തിനു നൽകിയത്. സാമ്പത്തിക മേഖല അങ്ങേയറ്റം പ്രതിസന്ധിയിലായി. ഈ വെല്ലുവിളികൾക്ക് മുൻപിൽ പകച്ചു നിൽക്കാതെ ജനങ്ങൾക്കു വേണ്ടി ക്രിയാത്മകമായി എന്തു ചെയ്യാം എന്നാണ് സർക്കാർ ആലോചിച്ചത്. അങ്ങനെയാണ് 100 ദിവസങ്ങളിൽ 100 പദ്ധതികൾ' എന്ന ആശയം സാക്ഷാൽക്കരിച്ചത്.
രണ്ട് ഘട്ടങ്ങളിലായി 100 ദിനപരിപാടി വിജയകരമായി നടപ്പാക്കി. 169 ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തത് 206 പദ്ധതികളാണ്. ഇത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. അതിലൂടെ 1,79,385 പേർക്കാണ് പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കിയത്. ക്ഷേമ പെൻഷനുകൾ ഓരോ മാസവും വർദ്ധിപ്പിച്ച്, ഏപ്രിൽ മുതൽ 1600 രൂപയാക്കി. 60.31 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. സർക്കാർ അർപ്പണബോധത്തോടെ മുന്നോട്ടുപോകുമ്പോൾ ഇവിടത്തെ പ്രതിപക്ഷം എന്താണ് ചെയ്തതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |