SignIn
Kerala Kaumudi Online
Tuesday, 07 December 2021 5.33 PM IST

പ്രളയദുരിതത്തിൽ സഹായഹസ്‌തവുമായി മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി.

flood

മെൽബൺ: 2018 വർഷം കേരളത്തിന് സമ്മാനിച്ചത് ദുരിതവും തകർച്ചയുമെങ്കിൽ, കേരളജനതയ്ക്ക് സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടി 2018 നൽകി. പ്രളയദുരിതത്തിൽ കേരളജനത വേദനയനുഭവിച്ചപ്പോൾ, പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനേയും, സുഹൃത്തുക്കളേയും, സ്വന്തക്കാരേയും അവരുറ്റെ ദുരിതത്തിൽ ആശ്വസിപ്പിക്കുവാൻ പരിശ്രമിക്കുകയുണ്ടായി.

ഇപ്രകാരം ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും വേദനയനുഭവിക്കുന്നവർക്ക് സഹായഹസ്തം നൽകുവാൻ ഒരു പദ്ധതി തയ്യാറാക്കുകയും, പ്രളയത്തിൽ ജീവനോപാധി നഷ്ടപെട്ട് വിഷമിക്കുന്നവർക്ക് ഒരു നിത്യവരുമാനം ലഭിക്കുന്നതിന് കറവ പശുവിനെ വാങ്ങി നൽകുവാനായി 10 കുടുംബങ്ങളെ കണ്ടെത്തി അവർക്കായി സഹായം എത്തിക്കുന്ന പരിശ്രമം ആരംഭിച്ചു. എന്നാൽ കരുണാമനസ്‌ക്കരായ ഇടവകാംഗങ്ങൾ 17 കുടുംബങ്ങൾക്ക് സഹായഹസ്തം നൽകുവാൻ തക്കവണ്ണം 10 ലക്ഷം രൂപ സമാഹരിക്കുകയും മഴക്കെടുതിയിൽ ദുരിതം അനുഭവിച്ച കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് അർഹരായവരെ കണ്ടെത്തുകയും ഈ കഴിഞ്ഞ മാസങ്ങളിൽ അവർക്ക് സഹായം എത്തിക്കുകയും ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MELBON, KERALAFLOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.