
തിരുവനന്തപുരം: ബി ജെ പി നേതാവ് ശോഭ സുരേന്ദ്രനെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ പൂതനാ പരാമർശം നടത്തിയത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്ന് ശൈലജ വിമർശിച്ചു. ഇത്തരം കാര്യങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും, ശബരിമല വിഷയം പറഞ്ഞ് ബി ജെ പി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും, കോടതി വിധി അനുസരിച്ചുവെന്നേയുള്ളൂവെന്നും ശൈലജ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപളളി സുരേന്ദ്രൻ എന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്‌ണന്മാരായി മാറുമെന്നും, കടകംപളളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളൽ ആണെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
