
തിരുവനന്തപുരം: സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേരടക്കം സംസ്ഥാനത്ത് ഇന്നലെ 2653 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്. 15 മരണങ്ങളും സ്ഥിരീകരിച്ചു. 2331 പേർക്ക് സമ്പർക്ക രോഗബാധ. 183 പേരുടെ ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 2039 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 25,249 പേരാണ് ചികിത്സയിലുള്ളത്. 1,35,075 പേരാണ് നിരീക്ഷണത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |