ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലിയും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തുന്നു.ആസിഫ് അലിയും നിമിഷ സജയനും ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമാണ്. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിൽ ആന്റണി വർഗീസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. ഏപ്രിൽ 12ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സാണ്നിർമിക്കുന്നത്.ജിസ് ജോയ് തന്നെയാണ് രചന നിർവഹിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ബൈസിക്കിൾ തീവ് സിൽ ആസിഫ് അലിയായിരുന്നു നായകൻ.മികച്ച വിജയം നേടിയ സൺഡേ ഹോളി ഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങളിലും ഈ ടീം ഒന്നിച്ചിരുന്നു. ആസിഫ് അലിയും ജിസ് ജോയിയും ഒന്നിക്കുന്ന അഞ്ചാമത് ചിത്രമാണിത്. രണ്ടാഴ്ച മുൻപ് തിയേറ്ററിൽ എത്തിയ ജിസ് ജോയ് - കുഞ്ചാക്കോ ബോബൻ ചിത്രം മോഹൻകുമാർ ഫാൻസിൽ അതിഥി താരമായി ആസിഫ് അലി പ്രത്യക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |