കുട്ടി ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു
പത്തനംതിട്ട: അഞ്ചുവയസുകാരിയെ മർദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ പൊലീസ് സ്റ്റേഷനിൽ നിന്ന് കടന്നെങ്കിലും പിടികൂടി. കുമ്പഴ കളീക്കൽപ്പടിക്ക് സമീപം വാടകക്ക് താമസിക്കുന്ന രാജപാളയം സ്വദേശിനിയായ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിയുകയായിരുന്ന കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. അടുത്ത വീട്ടിൽ അടുക്കള ജോലിക്ക് പോയ മാതാവ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയ മരിച്ച നിലയിൽ കണ്ടത്. ഇവർ വിവരം അറിയിച്ചതോടെ പൊലീസെത്തി ബലപ്രയോഗത്തിലൂടെ രണ്ടാനച്ഛൻ അലക്സിനെ അറസ്റ്റുചെയ്യുകയായിരുന്നു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാൾ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തിരുന്നു. സ്റ്റേഷനിലെത്തിച്ചെങ്കിലും രാത്രി കൈവിലങ്ങോടെ ഇയാൾ ഒാടിപ്പോയി. ഇന്നലെ രാവിലെ ആറുമണിയോടെ കുലശേഖരപേട്ടയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ ഒാടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ നീർക്കെട്ട് ലൈംഗിക പീഡനത്തിന് ഇരയായത് മൂലമാണെന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. ശരീരത്തിൽ അറുപത് മുറിവുകളുണ്ട്. കത്തി, സ്പൂൺ എന്നിവ ഉപയോഗിച്ചാണ് മുറിവേൽപ്പിച്ചത്.അലക്സിനെതിരെ പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |