SignIn
Kerala Kaumudi Online
Saturday, 25 April 2026 3.14 AM IST

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ, ഇനിയും ഞങ്ങൾ നൃത്തച്ചുവടുവയ്ക്കും

Increase Font Size Decrease Font Size Print Page
dance-

തൃശൂർ: 'സാമൂഹിക മാദ്ധ്യമങ്ങളിലെ ദുഷ്‌പ്രചാരണം കേൾക്കാൻ സമയമില്ല. ഞങ്ങൾ ഇനിയും നൃത്തം ചെയ്യും. ആരെങ്കിലും എന്തെങ്കിലും പറയട്ടെ. അതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. നെഗറ്റീവായി ചിത്രീകരിക്കാൻ തോന്നുന്നവർ അങ്ങനെ ചെയ്യട്ടെ. അതൊന്നും ഞങ്ങളെ ബാധിക്കില്ല. എന്റർടെയ്ൻമെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങനെ കാണണം.'

മുപ്പതു സെക്കൻഡ് മാത്രമുള്ള തകർപ്പൻ 'റാസ്‌പുട്ടിൻ നൃത്ത'ത്തിലൂടെ ശ്രദ്ധേയനായ നവീൻ കെ. റസാഖ് കേരളകൗമുദിയോട് പറഞ്ഞു.

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയുടെയും നവീനിന്റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിക്കെട്ടി ചിലർ സാമൂഹിക മാദ്ധ്യമങ്ങളിൽ ആക്ഷേപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഭൂരിപക്ഷവും പിന്തുണ നൽകിയെന്നും ഐ.എം.എയും കോളേജ് യൂണിയനും ഈ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും നവീൻ പറഞ്ഞു.

ഡാൻസ് വീഡിയോ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. നിരവധിപേർ അനുമോദിച്ചു. അതിനിടെ, രണ്ടുപേരുടെയും മതം പറഞ്ഞ് ചിലർ ആക്ഷേപിച്ചു. പിന്നാലെ, സ്വകാര്യ എഫ്.എം ചാനലിനായി കഴിഞ്ഞദിവസം ആറാം തമ്പുരാനിലെ പാട്ടിന്റെ റീമിക്‌സ് വേർഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയടി നേടി.

ലവ് ജിഹാദ് ആരോപണമുയർത്തി ഫേസ്ബുക്കിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അഭിഭാഷകനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഡി.ജി.പിക്ക് കഴിഞ്ഞദിവസം പരാതി നൽകി.

നാല് പതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടർന്ന 'റാ... റാ... റാസ്‌പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന ബോണി എം സൂപ്പർ ഹിറ്റ് ഗാനത്തിനാണ് നവീനും ജാനകിയും നൃത്തഭാഷ്യം പകർന്നത്.

വി​ദ്വേ​ഷം​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ ​വൈ​റ​സു​ക​ളെ
ഒ​റ്റ​പ്പെ​ടു​ത്ത​ണം​:​ ​മ​ന്ത്രി​ ​സു​നി​ൽ​കു​മാർ

തൃ​ശൂ​ർ​:​ ​ഒ​ന്നി​ച്ച് ​ഡാ​ൻ​സ് ​ക​ളി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ജാ​ന​കി​ക്കും​ ​ന​വീ​നു​മെ​തി​രെ​ ​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ ​'​വൈ​റ​സു​ക​ളെ​"​ ​ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​സ്.​ ​സു​നി​ൽ​കു​മാ​ർ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​വീ​ഡി​യോ​ ​കാ​ണു​മ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​ആ​ഹ്ലാ​ദി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ​ ​വ​ർ​ഗീ​യ​വാ​ദി​ക​ൾ​ ​അ​വ​രു​ടെ​ ​മ​ത​മാ​ണ് ​കാ​ണു​ന്ന​ത്.​ ​ട്രെ​യി​നി​ലെ​ ​ക​ക്കൂ​സി​ൽ​ ​അ​ശ്ളീ​ലം​ ​എ​ഴു​തി​വ​യ്ക്കു​ന്ന​ ​മാ​ന​സി​ക​ ​രോ​ഗി​ക​ളെ​ ​എ​ങ്ങ​നെ​ ​അ​വ​ഗ​ണി​ക്കു​ന്നു​വോ​ ​അ​തു​പോ​ലെ​ ​വി​ദ്വേ​ഷ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​വ​രെ​യും​ ​അ​വ​ഗ​ണി​ക്ക​ണം.​ ​ഒ​രു​ ​ക​ലാ​രൂ​പം​ ​എ​ങ്ങ​നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ ​എ​ന്നാ​ണ് ​നോ​ക്കേ​ണ്ട​ത്.​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഒ​രു​മി​ച്ച് ​പ​ഠി​ക്കു​ക​യും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ക​യും​ ​നൃ​ത്തം​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​മ്പോ​ൾ,​ ​അ​തി​ൽ​ ​ലൗ​ ​ജി​ഹാ​ദ് ​കാ​ണു​ന്ന​ത് ​ഫാ​സി​സ്റ്റ് ​രീ​തി​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

TAGS: VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.