ന്യൂഡൽഹി : മുംബയിലെ താനെ ജില്ലയിലെ പ്രമുഖ കെട്ടിട നിർമ്മാതാവായ ശശി നായർ (65) നിര്യാതനായി. പനിയെ തുടർന്ന് അടിയന്തര ചികിത്സ ലഭിക്കാതെയാണ് അദ്ദേഹത്തിന്റെ അന്ത്യം.
ആദ്യം അംബർനാഥിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശി നായർക്ക് ഓക്സിജൻ ലെവൽ കുറയാൻ തുടങ്ങിയതോടെ വെന്റിലേറ്റർ ആവശ്യമായി വരികയും ഈ സൗകര്യമുള്ളയിടത്തേക്ക് കൊണ്ടു പോകാൻ ബന്ധുക്കൾ തീരുമാനിക്കയും ചെയ്തു. എന്നാൽ പ്രദേശത്തെ വെന്റിലേറ്രറുള്ള ആശുപത്രികളിൽ എവിടെയും അത്യാഹിത വിഭാഗങ്ങളിൽ ഒഴിവില്ലായിരുന്നു. തുടർന്നാണ് ഓക്സിജൻ സംവിധാനങ്ങളുള്ള ആംബുലൻസിൽ ഭീവണ്ടിയിലേക്ക് കൊണ്ട് പോയത്. എന്നാൽ ഭീവണ്ടിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വൈക്കം സ്വദേശിയാണ്. അംബർനാഥ് നവരെ പാർക്ക് ഗാലക്സിയിലായിരുന്നു കുടുംബ സമേതം താമസം. ഭാര്യ ചന്ദ്രിക, മക്കൾ : സുനിൽ, നിഥിൻ, സുനിത. മരുമക്കൾ : ദിവ്യ , നിഷ , രജീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |