അർച്ചനാ കവി വിവാഹ മോചിതയായോ എന്ന അന്വേഷണത്തിലാണ് ആരാധകർ
''നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതല്ലേ?""ആരാധകരുടെ ഈ ചോദ്യം മലയാളികളുടെ പ്രിയങ്കരി അർച്ചന കവിയോടാണ്. നീലത്താമരയിലെ കുഞ്ഞി മാളുവായി അർച്ചന എത്തിയപ്പോൾ മലയാളി പ്രേക്ഷകർ അർച്ചനയെ നെഞ്ചിലേറ്റി. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് അർച്ചനാ കവി. 2009 മുതൽ 2016 വരെ മലയാള സിനിമയിൽ സജീവമായ അർച്ചന വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഹിന്ദി ചാനൽ പരിപാടികളിൽ പ്രമുഖ കോമേഡിയനായ അവതാരകൻ അബീഷിനെയാണ് അർച്ചനാ കവി വിവാഹം ചെയ്തത്. വിവാഹ ശേഷം ഇരുവരും സമൂഹ മാദ്ധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും സജീവ സാന്നിദ്ധ്യമായി. പ്രമുഖ കോമഡി വീഡിയോകൾ പുറത്തിറക്കുന്ന എ.ഐ.ബിയിലെ ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ് അബീഷ്.
ഇവർ തമ്മിൽ വേർപിരിഞ്ഞ തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇതിനെകുറിച്ച് ഔദ്യോഗികമായി ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. അർച്ചനയുടെ വ്ളോഗുകളിൽ അബീഷിന്റെ സാന്നിദ്ധ്യം ഇല്ലാതായതു മുതലാണ് ആരാധകർക്ക് സംശയമായത്. ഇൻസ്റ്റാഗ്രാമിൽ തന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന അർച്ചനയുടെ ചോദ്യത്തിന് താഴെയാണ് 'നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതല്ലേ?"യെന്ന് ആരാധകൻ ചോദിച്ചത്. എന്നാൽ മറുപടിയായി അർച്ചന പറഞ്ഞത് തീർച്ചയായും ആരാധകൻ പറഞ്ഞതിനോട് യോജിക്കുന്നുവെന്നും. അതോടൊപ്പം നമുക്ക് സ്നേഹവും കെയറും തരുന്ന ഒരാളിൽ നിന്ന് അത് പെട്ടെന്ന് ഇല്ലാതായാൽ അത് വല്ലാത്തൊരു ബുദ്ധിമുട്ടാണെന്നുമായിരുന്നു. അർച്ചനയുടെ ഈ മറുപടിയിൽ നിന്ന് അബീഷുമായി വേർപിരിഞ്ഞതിൽ താരം അതിയായ വേദനയിലാണെന്ന് മനസിലാക്കണമെന്ന് ആരാധകർ കരുതുന്നു. താരത്തിനോട് സ്നേഹം അറിയിച്ച് താരത്തിന്റെ ആരാധകർ എത്തി.
വൺസ് അപ്പോൺ എ ടൈം ദെർ വാസ് എ കള്ളൻ എന്ന ചിത്രത്തിലാണ് അർച്ചന ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ വെബ് സീരിസുകളുമായി അഭിനയരംഗത്ത് സജീവമാണ് അർച്ചന.പണ്ടാരപ്പറമ്പിൽ ഹൗസ് എന്ന വെബ് സീരിസിന്റെ സംവിധായികയും നിർമ്മാതാവുമാണ് അർച്ചന. മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ , അഭിയും ഞാനും, ഹണി ബീ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളാണ് അർച്ചയുടെ പ്രധാന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |