തിരുവനന്തപുരം: വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശംസകൾ നൽകുന്നതിനൊപ്പം കൊവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു.
അതിനാൽത്തന്നെ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും പരിമിതികളുണ്ടാക്കുമെന്നും രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ജനങ്ങളെ ഓർമിപ്പിക്കുന്നു. പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ കുറിപ്പ് ചുവടെ:
'ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്.
രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം. വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു.'
ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും...
Posted by Pinarayi Vijayan on Tuesday, 13 April 2021
content highlight: vishu wishes by cm pinarayi vijayan.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |