SignIn
Kerala Kaumudi Online
Thursday, 26 February 2026 3.06 AM IST

സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത് 458 കോടി രൂപ; പ്രതീക്ഷയില്‍ ഇക്കൂട്ടര്‍

Increase Font Size Decrease Font Size Print Page
money

ആലപ്പുഴ: കയര്‍മേഖലയ്ക്ക് മാത്രമായി ഈ സര്‍ക്കാരിന്റെ കാലത്ത് 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ് പറഞ്ഞു. കയര്‍ തൊഴിലാളികളുടെ ഉന്നമനത്തിനും കയര്‍ മേഖലയുടെ വളര്‍ച്ചയ്ക്കും ആവശ്യമായ വിവിധ പദ്ധതികളുടെയും ആനുകൂല്യവിതരണത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ കയര്‍ക്രാഫ്റ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസനത്തിനായി 10 പ്രോജക്ട് ഓഫീസുകള്‍ക്ക് കീഴില്‍ 20 വില്ലോയിംഗ് മെഷീനുകള്‍ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കയര്‍പിരി സംഘങ്ങള്‍ക്കും കയര്‍ഉത്പന്ന നിര്‍മ്മാണ സംഘങ്ങള്‍ക്കും യഥാസമയം വില നല്‍കുന്നതിനായുള്ള പദ്ധതി റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചു.

ഇതിനായി 10 കോടി രൂപ നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കയര്‍ ഫൈബര്‍ ബാങ്കിന് അഞ്ച് കോടി രൂപയാണ് നാഷണല്‍ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അനുവദിച്ചത്.

മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. എം.എല്‍.എമാരായ പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, കയര്‍ വികസന ഡയറക്ടര്‍ ആനി ജൂല തോമസ്, അഡീഷണല്‍ കയര്‍ വികസന ഡയറക്ടര്‍ കെ.എസ്.അനില്‍കുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, കയര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.