ചട്ടലംഘനങ്ങളുടെ പരമ്പര തീർത്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി നീതിക്കായി പൊരുതിയവരുടെ വിജയമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി.
സർവകലാശാലകളിൽ ചട്ടവിരുദ്ധമായി പലതവണ ഇടപെട്ട മന്ത്രിക്കെതിരെ പരാതികൾ സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാർ, മന്ത്രിക്കൊപ്പം അഴിമതിക്കു കൂട്ടുനിൽക്കുകയാണ് ചെയ്തത്. ഇപ്പോഴും കുറ്റക്കാരൻ എന്ന ബോധം മന്ത്രിക്ക് വന്നിട്ടില്ല. എല്ലാ പഴുതുകളും അടഞ്ഞപ്പോൾ രാജിവയ്ക്കാൻ നിർബന്ധിതനായതാണന്നും സമിതി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ പറഞ്ഞു.
അതേ സമയം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ വഴിവിട്ട് ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രിയുടെ പങ്കിനോടൊപ്പം കോർപറേഷൻ ചെയർമാനും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റുമായ എ.പി. അബ്ദുൾ വഹാബിന്റെ പങ്കും അന്വേഷിക്കണമെന്ന് ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂരും ജനറൽ സെക്രട്ടറി കരീം പുതുപ്പാടിയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |