തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാംവരവ് ശക്തമായതോടെ സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഈ വർഷം ആദ്യമായി 7000 കവിഞ്ഞു. ഇന്നലെ 7515 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം നവംബർ 11നാണ് ഇതിനു മുമ്പ് 7000 കടന്നത്. 24 മണിക്കൂറിനിടെ 73,441 സാമ്പിളുകൾ പരിശോധിച്ചു. 10.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച 45417 സാമ്പികളുകൾ പരിശോധിച്ചതിനാൽ ടെസ്റ്റ് പോസിറ്റിവിറ്റി 12.53 ശതമാനമായിരുന്നു.
20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 36 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ എറണാകുളത്ത് രോഗികൾ 1000 കടന്നു. 1162 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർകോട് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി. 2959 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |