വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ശലമോൻ കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ജലി നായർ, പോളി വത്സൻ, വിനീത് വിശ്വം, അൽത്താഫ് എന്നിവരാണ് മറ്റുതാരങ്ങൾ.ചെല്ലാത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടു കാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന നാലു സഹോദരന്മാർ അടങ്ങുന്ന കുടുംബത്തിന്റെ കഥ നർമത്തിൽ അവതരിപ്പിക്കുന്നു. നിസാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം പെപ്പർ കോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് നിർമിക്കുന്നു.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ അഭിനയിച്ച കൃഷ്ണൻകുട്ടിപണിതുടങ്ങി എന്ന ചിത്രത്തിനുശേഷം പെപ്പർ കോൺ സ്റ്റുഡിയോസ് നിർമിക്കുന്ന സിനിമയാണ്. ഛായാഗ്രഹണം പാപ്പിനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |