കൊച്ചി: പുതുതലമുറ വധുക്കളുടെ വൈവിദ്ധ്യമാർന്ന സംസ്കാരങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി കല്യാൺ ജുവലേഴ്‌സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ 'മുഹൂർത്ത് 2.0" അവതരിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക പരമ്പരാഗത ആഭരണ രൂപകല്‌പനകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ശേഖരമാണിത്. വൈവിദ്ധ്യമാർന്ന പ്രാദേശിക രൂപകല്പനകൾ ശേഖരിക്കാൻ രാജ്യത്ത് 13 പ്രാദേശിക സമാഹരണ കേന്ദ്രങ്ങൾ കല്യാണിനുണ്ട്.
കർണാടകയിലെ നകാഷി, രാജസ്ഥാനിലെ പോൾക്കി ആഭരണങ്ങൾ, പ്രഷ്യസ് സ്‌റ്റോണുകൾ പതിച്ച തെലങ്കാനയിലെ ആഭരണങ്ങൾ, ഒഡീഷയിലെ ഫിലിഗ്രി രീതിയിലുള്ള സവിശേഷ ആഭരണങ്ങൾ, മരതകവും സ്വർണവും ചേർന്ന നവീന ആഭരണ രൂപകല്പന തുടങ്ങിയവ സമന്വയിക്കുന്നതാണ് പുതിയ മുഹൂർത്ത് 2.0 ശേഖരമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
മുഹൂർത്ത് 2.0 ശേഖരത്തിന്റെ താരസമ്പന്നമായ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ, കത്രീന കൈഫ്, പ്രഭു ഗണേശൻ, നാഗാർജുന, മഞ്ജുവാര്യർ തുടങ്ങിയവരാണ് കാമ്പയിന്റെ ഭാഗമാകുന്നത്. പുതിയ ട്രെൻഡ് അനുസരിച്ചുള്ള 'ഡി.ഐ.വൈ" കല്യാണങ്ങൾക്കായി കല്യാൺ നേരത്തേ അവതരിപ്പിച്ച 'മുഹൂർത്ത്@ഹോമിന്" വൻ സ്വീകാര്യത ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |