
തിരുവനന്തപുരം: നേമത്തിന്റെ മുഴുവൻ ചുമതലയും കുമ്മനത്തിന് നൽകി ആർഎസ്എസ്. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് സംഘടനാ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നേമത്തെ വികസന പ്രവർത്തനങ്ങളുടെ ആലോചനകൾ ആരംഭിച്ചതായി കുമ്മനം രാജശേഖരനും വ്യക്തമാക്കി.
നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ചുകഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു. വികസന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു. നേമത്ത് ജയിക്കുക കൂടി ചെയ്‌താൽ സംസ്ഥാന ബിജെപിയിൽ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആർഎസ്എസ് കണക്കാക്കുന്നു.
അതേസമയം, പഴയതുപോലെ ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്. നേമത്തെ ജയവും തോൽവിയും എന്നതല്ല, മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
