രോഗവ്യാപനം തടയാൻ മൂന്ന് ഘട്ടമായി ഇടപെടൽ
തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവച്ച് സമൂഹത്തിൽ ഇടപെടലുകൾ നടത്തുന്നവരുമുണ്ടെന്നും, ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഗൗരവതരമായ സ്ഥിതിയാണ് . കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.5 ലേക്ക് കുറച്ചു കൊണ്ടുവന്ന ഒരു ഘട്ടത്തിലാണ് രണ്ടാമത്തെ തരംഗം ആരംഭിച്ചത്.
രോഗവ്യാപനം തടയാൻ മൂന്ന് ഘട്ടമായി ഇടപെടലാണ് നടത്തുന്നത്. ഒന്ന്, ടെസ്റ്റിന്റെ എണ്ണം കൂട്ടി പരമാവധി കേസുകൾ കണ്ടെത്തുക. രണ്ട്, കൊവിഡ് ആശുപത്രികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ, ഹോം ഐസൊലേഷൻ എന്നിവയിലൂടെ ചികിത്സ പരമാവധി ലഭ്യമാക്കുക. മൂന്ന്, നിയന്ത്രണങ്ങളും മേൽനോട്ടവും കാര്യക്ഷമമാക്കി സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കുകയും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുകയും ചെയ്യുക. ഉയർന്ന രോഗവ്യാപനമുള്ള എറണാകുളം ജില്ലയിൽ പ്രതിരോധത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 6 ഡൊമിസീലിയറി കെയർ സെൻററുകൾ, 2 സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 11 ഫസ്റ്റ് ലൈൻ, സെക്കൻറ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ, 9 ആശുപത്രികൾ എന്നിവ സജ്ജീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |