കൊല്ലം: ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിൽ ലോകത്തിലെ നൂറ് സർവകലാശാലകളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം ഇടം പിടിച്ചു. ഇത്തരത്തിൽ അപൂർവനേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക യൂണിവേഴ്‌സിറ്റിയാണ് അമൃത. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിന്റെ മൂന്നാം പതിപ്പിൽ അമൃത എൺപത്തിയൊന്നാം സ്ഥാനത്താണെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ ഗുണനിലവാരത്തിനുള്ള 101 മുതൽ 200 വരെയുള്ള റാങ്കുകളും അമൃത വിശ്വ വിദ്യാപീഠം കരസ്ഥമാക്കി.
ക്ലൈമറ്റ് പ്ലെഡ്ജിന്റെ ഭാഗമായി യു.എസ്.ടി
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാർബൺരഹിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയായ ക്ലൈമറ്റ് പ്ലെഡ്ജിൽ ഒപ്പുവച്ചു. പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ക്രോസ് സെക്ടർ ബിസിനസ് കമ്മ്യൂണിറ്റിയിൽ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികൾ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |