തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്റർ ക്ലാസുകൾ ഓൺലൈനായി 26 മുതൽ ആരംഭിക്കും. ഉയർന്ന സെമസ്റ്ററുകളിലെ ക്ലാസുകൾ മുൻപ് തീരുമാനിച്ച ഷെഡ്യൂൾ അനുസരിച്ച് തുടരും.
സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ (അക്കാഡമിക് ആൻഡ് റിസർച്ച്) ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പ് 15 ദിവസമെങ്കിലും മുൻപ് വിദ്യാർത്ഥികളെ അറിയിക്കും.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിക്ക് 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പ്രോസ്പെക്ടസ്സ് വെബ്സൈറ്റിൽ. 26 മുതൽ മേയ് 15 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. ഓൺലൈനായും അടയ്ക്കാം. ഫോൺ 0471 2560363, 2560364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |