തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വാക്സിൻ വാങ്ങുന്നതിനായി തുടങ്ങിയ വാക്സിൻ ചലഞ്ചിന്റെ പേരിൽ ഇടത്- സംഘപരിവാർ അനുകൂലികൾ തമ്മിൽ ഓൺലൈൻ പോര്. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ സംസ്ഥാന സർക്കാരും ഇടതു സംഘടനകളും എതിർത്തതോടെയാണ് പോര് മൂത്തത്. കേന്ദ്രസർക്കാർ നയത്തിനെതിരെ ഇടതുമുന്നണി സമരം പ്രഖ്യാപിച്ചതോടെ വാദപ്രതിവാദങ്ങളുമായി ഇരുഗ്രൂപ്പുകളും സജീവമായി.
കേന്ദ്രസർക്കാർ സൗജന്യമായി വാക്സിൻ വിതരണം ചെയ്യണമെന്നാണ് ഇടതുസംഘടനകളുടെ ആവശ്യം. എന്തുകൊണ്ടാണ് കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറുന്നതെന്ന് അവർ ചോദിക്കുന്നു. അതേ സമയം പൊതുജനാരോഗ്യം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ബി.ജെ.പി അനുകൂലികൾ തിരിച്ചടിയ്ക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്നും സ്വകാര്യ കമ്പനിയിൽ നിന്നും വാക്സിൻ വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചപ്പോൾ കേരളം മാത്രം അത് ചെണ്ടകൊട്ടി പ്രഖ്യാപിക്കുകയാണെന്നാണ് അവരുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |