ജയരാജ് സംവിധാനംനിർവഹിച്ച ശബ്ദിക്കുന്ന കലപ്പ എന്ന ഹ്രസ്വചിത്രം മേയ് 1 ന് റൂട്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. പൊൻകുന്നം വർക്കിയുടെശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥയുടെ ആവിഷ്കാരമാണ്.
പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ള ബന്ധമാണ് പ്രമേയം.ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ് പ്രവീണാണ് ഛായാഗ്രാഹകൻ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിർവഹിക്കുന്നു.2019 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ഹ്രസ്വ ചലച്ചിത്രോത്സവത്തിലും പ്രർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |