തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐ.എ.എസ് ഉദ്യേഗസ്ഥർ അടങ്ങിയ സ്‌പെഷ്യൽ സെൽ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ചുമതല. എസ്. കാർത്തികേയൻ, കൃഷ്ണ തേജ എന്നിവരാണ് മറ്റ് അംഗങ്ങൾ.
മരുന്നും മറ്റ് അവശ്യ ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. മരുന്നുകളും ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നും സമാഹരിക്കുവാനുള്ള ശ്രമം നോർക്ക റൂട്ട്സും ആരംഭിച്ചു. ഈ ഉദ്യമത്തിൽ പങ്കു ചേരണമെന്ന് പ്രവാസികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |