കൊച്ചി: കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ ഫീസേ ഈടാക്കാവൂ എന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) നിർദ്ദേശം. കൊവിഡ് പ്രതിരോധവും ചികിത്സയും സംബന്ധിച്ച് പത്തിന സർക്കുലറും കെ.സി.ബി.സി പുറപ്പെടുവിച്ചു.
കത്തോലിക്കാ ആശുപത്രികളുടെ ശൃംഖലയിലൂടെ രോഗത്തെ നേരിടാൻ പരിശ്രമിക്കുന്നുണ്ടെന്നും സമിതി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
• കുറഞ്ഞ ഫീസ് ഉറപ്പാക്കണം
• ടെലിമെഡിസിൻ സംവിധാനവും ടെലി സൈക്കോ, സോഷ്യൽ സേവനവും ലഭ്യമാക്കണം
• പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹേലർ, മാസ്ക്, സാനിട്ടൈസർ എന്നിവയുൾപ്പെട്ട കിറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം
• കത്തോലിക്കാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഫോറത്തിന്റെ നേതൃത്വത്തിൽ ടെലിമെഡിസിൻ സൗകര്യം ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |