SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.20 PM IST

കൂർത്ത കുപ്പിച്ചില്ലുകൾ പോലെ പല്ലുകൾ, തിളങ്ങുന്ന കറുപ്പ് നിറമാർന്ന ശരീരം; കടൽത്തീരത്തടിഞ്ഞ മീനിന്റെ ശരീരം കണ്ട് ഞെട്ടലോടെ ജനങ്ങൾ

fish

കാലിഫോർണിയ: അമേരിക്കൻ നഗരത്തിലെ ക്രിസ്‌റ്റൽ കോവ് സ്‌റ്റേ‌റ്റ് പാർക്കിലെ ബിച്ചിൽ എത്തിയവരെല്ലാം ഒന്ന് അമ്പരന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഭയം തോന്നിക്കുന്ന വലിയൊരു മത്സ്യം കരയിലേക്ക് ചത്തടിഞ്ഞിരിക്കുന്നു. തിളങ്ങുന്ന നീലയോടടുത്ത കറുപ്പ് നിറം, സുതാര്യമായ കുപ്പിച്ചില്ല് പോലെ കൂർത്ത പല്ലുകൾ, തലയുടെ മുകളിൽ നിന്ന് മുഖം കടന്ന് നീണ്ടുനിൽക്കുന്ന ചൂണ്ട പോലെ ഒരു ശരീരഭാഗവുമുണ്ട് മീനിന്.

കടലിന്റെ അടിത്തട്ടിൽ സ്ഥിരതാമസമാക്കിയ ആഴക്കടൽ മത്സ്യവിഭാഗമായ പസഫിക്ക് ഫുട്‌ബോൾ ഫിഷ് എന്നയിനത്തിൽ പെട്ട ഒരു മീനായിരുന്നു അത്. തലയുടെ മുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന ചൂണ്ട പോലുള‌ള ഭാഗം അനക്കി ഇരപിടിക്കുന്ന ഇവ ആംഗ്ളർ മത്സ്യങ്ങളുടെ ഗണത്തിൽ പെടുന്നതാണ്.

ലോകത്താകെ 200ലധികം തരം ആംഗ്ളർ മത്സ്യങ്ങളുണ്ട്. ഇവയിൽ കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിൽ കാണുന്നവയാണ് പസഫിക്ക് ഫുട്‌ബോൾ ഫിഷ്. സാധാരണ ഇത്തരം മത്സ്യങ്ങൾ സമുദ്രത്തിന്റെ മുകൾതട്ടിലേക്ക് വരാറേയില്ല. തലയുടെ മുകൾ ഭാഗത്ത് നീണ്ട ചൂണ്ട പോലെയുള‌ള ഭാഗം പെൺമത്സ്യങ്ങൾക്ക് മാത്രമാണുള‌ളത്.

കടലിന്റെ അടിത്തട്ടിൽ 3000 അടി താഴെ ഒളിച്ചിരുന്ന് ഇവ ഇര അടുത്തെത്തുമ്പോൾ പിടിക്കുന്നു. ഇവയുടെ അത്ര വലുപ്പമുള‌ള ഇരകളെയും എളുപ്പത്തിൽ പിടിച്ച് ഭക്ഷിക്കാൻ പസഫിക്ക് ഫുട്‌ബോൾ ഫിഷിന് കഴിയും. പെൺ മത്സ്യങ്ങൾ 24 ഇഞ്ച് വരെ വളരുമ്പോൾ ആൺ മത്സ്യങ്ങൾ ഒരിഞ്ച് മാത്രം വള‌ച്ചയേ നേടാറുള‌ളു. പസഫിക് സമുദ്രത്തിന് പുറമേ അറ്റ്ലാന്റിക്, ഇന്ത്യൻ മഹാ സമുദ്രങ്ങളിലും ഇവയുണ്ട്.

Happy #MPA Monday! . Last Friday morning an incredible deep sea fish washed up on shore in Crystal Cove State Park’s...

Posted by Crystal Cove State Park on Monday, 10 May 2021

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISH, ANGLER FISH, CALIFORNIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.