
ന്യൂഡൽഹി: നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ(എൻ.എഫ്.ഡി.ബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുമ്പോൾ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്റെ അദ്ധ്യക്ഷതയിൽ ഹൈദരാബാദിൽ നടന്ന എൻ.എഫ്.ഡി.ബി യോഗത്തിലാണ് തീരുമാനം. കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാഥമിക നടപടിക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |