തിരുവനന്തപുരം: കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും ഘടകങ്ങളും മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
തോരാതെ പെയ്യുന്ന മഴ വൻ ദുരിതമാണ് വിതച്ചിരിക്കുന്നത്. കടലാക്രമണം തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു.
ദുരിതമനുഭവിക്കുന്നവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷണസാധനങ്ങളെത്തിച്ച് നൽകാനും മറ്റു സഹായം നൽകാനും പാർട്ടി പ്രവർത്തകരോട് കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |