തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐ.സി.എം.ആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവരിൽ വാക്‌സീൻ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവർക്ക് വാക്‌സീൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്‌സിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്‌സിൻ നൽകാൻ അനുമതി ചോദിച്ച് ഐ.സി.എം.ആറുമായി ബന്ധപ്പെടും. കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശവർക്കർമാരെ മുൻനിറുത്തി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |