ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. യഥാർത്ഥ പേര് അജയകുമാർ എന്നാണെങ്കിലും ഗിന്നസ് പക്രു എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗിന്നസ് പക്രു. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്ന വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. പതിവുപോലെ രസകരമായ, നർമ്മം തുളുമ്പുന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നൽകിയിരിക്കുന്നത്, “റിസ്ക് അത് എടുക്കാനുള്ളതാണ്.” “വലിയ പിടിപാടുള്ള ഞാൻ,” എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |