SignIn
Kerala Kaumudi Online
Monday, 23 February 2026 5.51 PM IST

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസയുമായി എത്തിയ ഗവർണർ ഒരു സമ്മാനം കൂടി കരുതി, നിറപുഞ്ചിരിയോടെയാണ് മുഖ്യൻ അത് സ്വീകരിച്ചത്

Increase Font Size Decrease Font Size Print Page
cm-governor

തിരുവനന്തപുരം: കളിക്കളത്തിൽ ക്യാപ്ടൻ 76 ൻെറ നിറവിൽ. പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിലേക്ക് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുവന്നപ്പോൾ അതൊരു ജന്മദിന പകിട്ടു കൂടിയായി.

സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് പുതിയ സഭയിലെ അംഗങ്ങൾക്കിടയിലേക്ക് തൊഴുകൈയുമായി പിണറായി നടന്നു നീങ്ങി. അംഗങ്ങളെ വണങ്ങി അരികിലേക്ക് ചെന്നപ്പോൾ അവർ ജന്മദിനാശംസകൾ നേർന്നു. തൊഴുകൈയിലും, ചെറുചിരിയിലും ഒതുങ്ങിയ ആഘോഷം. മറ്റ് ചടങ്ങുകളൊന്നുമില്ലാതെ പതിവ് പോലെ 76-ാം ജന്മദിനവും പിന്നിട്ടു.ക്യാപ്റ്റന് ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു. കൂടുതൽ കരുത്തുറ്റ രീതിയിൽ സർക്കാരിനെ മുന്നോട്ട് നയിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു.

പേന സമ്മാനിച്ച് ഗവർണർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലെത്തി ജന്മദിനാശംസകൾ നേർന്നു. ബൊക്കയും സമ്മാനമായി മോണ്ട് ബ്ളോ പേനയും നൽകി. സ്നേഹാദരങ്ങളോടെ മുഖ്യമന്ത്രി അതേറ്റു വാങ്ങി. പിണറായിയുടെ ഭാര്യ കമലയ്ക്ക് കേക്കും കൊച്ചുമകന് മിഠായിയും ഗവർണർ നൽകി. മുഖ്യമന്ത്രിക്കൊപ്പം പിറന്നാൾ സദ്യയുണ്ടാണ് ഗവർണർ മ‌ടങ്ങിയത്. ദേശീയ നേതാക്കളും മുൻമന്ത്രിമാരും ജനപ്രതിനിധികളുമടക്കം ആശംസകൾ നേർന്നു.

TAGS: PINARAYI VIJAYAN BIRTHDAY, GOVERNOR ARIF MUHAMMED KHAN, BIRTHDAY WISHES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.