SignIn
Kerala Kaumudi Online
Wednesday, 28 July 2021 12.18 AM IST

അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ: പ്രതിഷേധം കടുപ്പിച്ച് ജനങ്ങൾ

praful

കൊച്ചി: ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കനക്കവെ, ഒരാഴ്ചത്തെ സന്ദർശനത്തിനായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്നലെ ലക്ഷദ്വീപിലെത്തി. ദാമൻ ദിയുവിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ ഉച്ചയ്ക്ക് രണ്ടിന് അഗത്തിയിലെത്തിയ പട്ടേലിനെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ജനപ്രതിനിധികൾ ചടങ്ങ് ബഹിഷ്കരിച്ചു. അഗത്തിയിൽ നിന്ന് ഹെലികോപ്ടറിൽ 2.30ന് അദ്ദേഹം കവരത്തിയിലെത്തി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനാൽ അവിടെയും വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. ഇന്നലെ ഫയലുകളുടെ പരിശോധനയും ജില്ലാ ഭരണകൂടവുമായുള്ള ചർച്ചകളുമാണ് നടത്തിയത്. ഇന്ന് വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കും.

കറുപ്പണിഞ്ഞ്

ജനങ്ങൾ

അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ദ്വീപുവാസികൾ ഇന്നലെ കരിദിനം ആചരിച്ചു. വീട്ടിൽ കറുത്ത കൊടികൾ കെട്ടിയും കറുത്ത വസ്ത്രങ്ങളും മാസ്കും ബാഡ്ജും ധരിച്ചും പോസ്റ്ററുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം. അഡ്മിനിസ്ട്രേറ്റർ എത്തിയ സ്ഥലങ്ങളിൽ ആളുകൾ കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങി നിന്നു. എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷാവലയം തീ‌ർത്തിരുന്നു. അഗത്തിയിലും കവരത്തിയിലും വീടുകളിലെത്തിയ പൊലീസ് കറുത്ത കൊടികൾ അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജനം വഴങ്ങിയില്ല. തുടർന്ന് പേരുവിവരവും കൊടി കെട്ടിയതിന്റെ ദൃശ്യങ്ങളും ശേഖരിച്ചു.

അഡ്മിനിസ്ട്രേറ്റർ താമസിക്കുന്ന ബംഗ്ലാവിന് സമീപമുള്ള വീട്ടിൽ കവരത്തിയിലെ ജനപ്രതിനിധികൾ കറുത്ത കൊടികളും പോസ്റ്രറുകളും ഉയർത്തി പ്രതിഷേധം ആരംഭിച്ചെങ്കിലും പൊലീസെത്തി അഴിച്ചുമാറ്റി വീട്ടിലെ ഗേറ്റു പൂട്ടി. തുടർന്ന് ജനപ്രതിനിധികൾ വീടിന് മുകളിൽ കയറിനിന്ന് പ്രതിഷേധിച്ചു. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ പൊലീസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിൽ വലിയ സന്നാഹമാണ് കവരത്തിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാ പ്രവർത്തക അയിഷ സുൽത്താന കൊച്ചിയിൽ കരിദിനം ആചരിച്ചു. ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസം സഹിക്കില്ലെന്നും, ഏകാധിപത്യനയങ്ങൾക്കെതിരെ നിലകൊള്ളുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിൽ വീണ്ടും രാജി. മിനിക്കോയി യൂണിറ്റ് പ്രസിഡന്റ് എച്ച്. മുഹമ്മദ് തിത്തിഗ്, സെക്രട്ടറി ഷൗക്കത്ത് കമ്പിലോജ്, ട്രഷറർ മുഹമ്മദ് കലീലുഗോത്തി എന്നിവരാണ് രാജി വച്ചത്.

കൊ​ച്ചി​യെ​ ​ഒ​ഴി​വാ​ക്കി​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​;​ ​യു.​ഡി.​എ​ഫ് ​സം​ഘം​ ​കാ​ത്തു​നി​ന്ന് ​മ​ട​ങ്ങി

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​പ്ര​ഫു​ൽ​ ​ഖോ​ഡ​ ​പ​ട്ടേ​ൽ​ ​കൊ​ച്ചി​ ​വ​ഴി​യു​ള്ള​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്കി​ ​ദാ​മ​ൻ​ ​ദി​യു​വി​ൽ​ ​നി​ന്ന് ​വ്യോ​മ​സേ​നാ​ ​വി​മാ​ന​ത്തി​ൽ​ ​നേ​രി​ട്ട് ​ക​വ​ര​ത്തി​യി​ലി​റ​ങ്ങി.​ ​ദ്വീ​പി​ലെ​ ​വി​വാ​ദ​ ​പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​നും​ ​അ​വ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടാ​നും​ ​എം.​പി​മാ​രു​ൾ​പ്പെ​ടെ​ ​കോ​ൺ​ഗ്ര​സ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​കാ​ത്തു​നി​ൽ​ക്കെ​യാ​ണ് ​യാ​ത്രാ​പ​ഥം​ ​മാ​റ്റി​യ​ത്.
ദാ​മ​ൻ​ ​ദി​യു​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ​ ​പ്ര​ഭു​ൽ​ ​പ​ട്ടേ​ലി​ന് ​ല​ക്ഷ​ദ്വീ​പി​ന്റെ​ ​അ​ധി​ക​ച്ചു​മ​ത​ല​യാ​ണ്.​ ​കൊ​ച്ചി​യി​ലെ​ത്തി​ ​നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​നി​ന്ന് ​എ​യ​ർ​ ​ഇ​ന്ത്യ​ ​വി​മാ​ന​ത്തി​ൽ​ ​ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ​പോ​കു​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യം​ ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റെ​ ​നേ​രി​ൽ​ക്കാ​ണാ​ൻ​ ​എം.​പി​മാ​രാ​യ​ ​ഹൈ​ബി​ ​ഈ​ഡ​ൻ,​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ,​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​എ​ന്നി​വ​രും​ ​പ്ര​വ​ർ​ത്ത​ക​രും​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞാ​ണ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​വ​ഴി​മാ​റി​യ​തെ​ന്ന് ​എം.​പി​മാ​ർ​ ​പ​റ​ഞ്ഞു.
ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​സ​ന്ദ​ർ​ശ​നാ​നു​മ​തി​ ​നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ​യും​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്ന് ​യു.​ഡി.​എ​ഫ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​പി​ന്നീ​ട് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പി​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​നീ​ട്ടി

കൊ​ച്ചി​:​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ലോ​ക്ക്‌​ഡൗ​ൺ​ ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​നീ​ട്ടി.​ 21​ ​വ​രെ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​തു​ട​രും.​ ​ക​വ​ര​ത്തി,​ ​ബി​ത്ര,​ ​കി​ൽ​ത്താ​ൻ,​ ​മി​നി​ക്കോ​യി​ ​ദ്വീ​പു​ക​ളി​ൽ​ ​സ​മ്പൂ​ർ​ണ​ ​അ​ട​ച്ചു​പൂ​ട്ട​ലാ​യി​രി​ക്കും.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ൾ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​മു​ത​ൽ​ ​നാ​ല് ​വ​രെ​ ​തു​റ​ക്കാം.​ ​ഹോ​ട്ട​ലു​ക​ൾ​ ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ 9.30​ ​വ​രെ​യും​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​മു​ത​ൽ​ ​മൂ​ന്ന് ​വ​രെ​യും​ ​ആ​റ് ​മു​ത​ൽ​ ​ഒ​ൻ​പ​ത് ​വ​രെ​യും​ ​ഹോം​ ​ഡെ​ലി​വ​റി,​ ​പാ​ഴ്‌​സ​ൽ​ ​എ​ന്നി​വ​യ്ക്കാ​യി​ ​മാ​ത്രം​ ​തു​റ​ക്കാം.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മൂ​ന്ന് ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​മാ​ത്ര​മാ​ണ് ​വി​ല്പ​ന​യ്‌​ക്ക് ​അ​നു​മ​തി.​ ​ബാ​ക്കി​ ​ദ്വീ​പു​ക​ളി​ൽ​ ​വൈ​കി​ട്ട് 5​ ​മു​ത​ൽ​ ​രാ​വി​ലെ​ 6​ ​വ​രെ​യു​ള്ള​ ​രാ​ത്രി​കാ​ല​ ​ക​ർ​ഫ്യൂ​ ​നി​ല​നി​ൽ​ക്കും.

മു​ൻ​കൂ​ർ​ജാ​മ്യം​ ​തേ​ടി​ ​അ​യി​ഷ​ ​സു​ൽ​ത്താന

കൊ​ച്ചി​:​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ല​ക്ഷ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ക്കു​നേ​രെ​ ​ബ​യോ​വെ​പ്പ​ൺ​ ​(​ജൈ​വാ​യു​ധം​)​ ​പ്ര​യോ​ഗി​ച്ചെ​ന്ന​ ​ചാ​ന​ൽ​ ​ച​ർ​ച്ച​യി​ലെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ക​വ​ര​ത്തി​ ​പൊ​ലീ​സ് ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റം​ ​ചു​മ​ത്തി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​മു​ൻ​കൂ​ർ​ജാ​മ്യം​ ​തേ​ടി​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ​ ​പു​തി​യ​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ന്നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ ​നി​ന്ദി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​ ​പി​ന്നീ​ട് ​മാ​പ്പും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​കേ​സെ​ടു​ത്തെ​ന്ന് ​അ​യി​ഷ​ ​പ​റ​യു​ന്നു.​ ​ഹ​ർ​ജി​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ച്ചേ​ക്കും.

ല​ക്ഷ​ദ്വീ​പ് ​വി​ക​സ​ന​ത്തെ​ ​എ​തി​ർ​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ലു​ള്ള​വ​ർ​:​ ​അ​ഡ്മി​നി​സ്ട്രേ​റ്റർ

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​കേ​ര​ള​ത്തി​ൽ​ ​വ്യാ​പ​ക​ ​പ്ര​ചാ​ര​ണം​ ​ന​ട​ക്കു​ന്ന​താ​യി​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​പ്ര​ഫു​ൽ​ ​ഖോ​ഡ​ ​പ​ട്ടേ​ൽ​ ​ഒ​രു​ ​ഇം​ഗ്ളീ​ഷ് ​വാ​രി​ക​യ്ക്ക് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ​ 73​ ​വ​ർ​ഷ​മാ​യി​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​കാ​ര്യ​മാ​യ​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ന്നി​ട്ടി​ല്ല.​ ​ദ്വീ​പി​ൽ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ലു​ള്ള​വ​രാ​ണ്.
ടൂ​റി​സം​ ​വി​ക​സ​നം​ ​വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ​മ​ദ്യം​ ​അ​നു​വ​ദി​ച്ച​ത്.​ ​അ​തി​നെ​ ​വ​ർ​ഗീ​യ​മാ​യി​ ​ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​ല്ല.​ ​അ​തി​ർ​ത്തി​ക​ൾ​ ​തു​റ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ത്ത​ര​വ് ​ല​ഭി​ച്ച​പ്പോ​ഴാ​ണ് ​കൊ​വി​ഡ് ​ക്വാ​റ​ന്റൈ​ൻ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പ്ര​കാ​രം​ ​ല​ക്ഷ​ദ്വീ​പി​ലും​ ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​യ​ത്.
ല​ക്ഷ​ദ്വീ​പി​ലു​ള്ള​ള​വ​ർ​ക്കും​ ​സ​മീ​പ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​പോ​കാ​നും​ ​ദ്വീ​പി​ലേ​ക്ക് ​മ​ട​ങ്ങാ​നും​ ​ഇ​ത് ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​ലോ​ക്ക്ഡൗ​ൺ​ ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​യ​തി​നെ​തി​രെ​ ​ചി​ല​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ത​ള്ളി​യെ​ന്നും​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ൽ​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRAFUL PATEL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.