ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദീൻ മുതിർന്ന നേതാവ് മെഹ്റാസുദ്ദീൻ ഹൾവായിയെ വടക്കൻ കശ്മീരിലെ ഹന്ദ്വാരാ പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന വധിച്ചു. ഉബൈദ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മെഹ്റാസുദീൻ സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് കശ്മീർ ഐ ജി മാദ്ധ്യമങ്ങളെ അറിയിച്ചു.
പസിപോര - റെനാൻ പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മെഹ്റാസുൻ അടക്കമുള്ളവരെ കണ്ടെത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തീവ്രവാദികൾ വെടിവച്ചതിനെ തുടർന്ന് ഉടലെടുത്ത വെടിവയ്പ്പിലാണ് മെഹ്റാസുദ്ദീൻ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |