കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പിന്റെ ഹിന്ദി റീമേക്ക്
അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന്
സ്വന്തമാക്കി. ആദ്യമായിട്ടാണ് റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ഒരു മലയാള സിനിമയുടെ മൊഴിമാറ്റവകാശം വിറ്റുപോകുന്നത്. ഈ വർഷം അവസാനത്തോടെ ഉടുമ്പിന്റെ ബോളിവുഡ് റീമേക്കിന്റെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. കണ്ണൻ താമരക്കുളം തന്നെയാണ് ഹിന്ദിപതിപ്പും സംവിധാനം ചെയ്യുന്നത്.
സെന്തിൽ കൃഷ്ണ,ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും,യാമി സോനയുമാണ് ഉടുമ്പിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |