SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

Increase Font Size Decrease Font Size Print Page
police

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. കുന്ദമംഗലത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. ചെറിയ പരിക്കുകളുണ്ട്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളുണ്ട്.

അഷ്‌റഫ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്. ഇയാളെ ഉടൻ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും.ഇന്നലെ പുലർച്ചെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്.

മാവൂരിലെ തടിമില്ലിൽ എത്തിച്ച ശേഷം അഞ്ചംഗ സംഘം മർദിച്ചു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് നേരത്തെ അഷ്‌റഫിന്റെ പേരിൽ കേസെടുത്തിരുന്നു.

സ്വർണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നെന്നും, ഈ സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പൊലീസ് അഷ്‌റഫിന്റെ മൊഴിയെടുക്കുകയാണ്.

TAGS: PRAVASI, KIDNAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY