തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ അഞ്ച് മേഖലാകമ്മിറ്റികളെ നിശ്ചയിച്ച് കെ.പി.സി.സി നേതൃത്വം. രണ്ട് മുതൽ മൂന്ന് വരെ ജില്ലകളെ ഉൾപ്പെടുത്തി ഒരു സമിതി എന്ന നിലയിലാണ് രൂപീകരണം. മേഖലാ കമ്മിറ്റികളുടെ ആദ്യ സംയുക്ത യോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നു. വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, ടി. സിദ്ധിഖ് എം.എൽ.എ എന്നിവരും പങ്കെടുത്തു. മേഖലകൾ തിരിച്ച് കമ്മിറ്റികളുടെ പ്രഥമ യോഗങ്ങൾ ഈ മാസം 23ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ചേരും.
കമ്മിറ്റികൾ
തിരുവനന്തപുരം, കൊല്ലം ജില്ലകൾ
കെ.എ.ചന്ദ്രൻ (ചെയർമാൻ), ടി.വി. ചന്ദ്രമോഹൻ, ടി.എസ്. സലിം
ആലപ്പുഴ, കോട്ടയം, എറണാകുളം
വി.സി. കബീർ (ചെയർമാൻ), പുനലൂർ മധു, ഖാദർ മാങ്ങാട്
തൃശൂർ, ഇടുക്കി, പത്തനംതിട്ട
പി.ജെ. ജോയി (ചെയർമാൻ), വി.ആർ. പ്രതാപൻ, ആർ.എസ്. പണിക്കർ
കോഴിക്കോട്, മലപ്പുറം, പാലക്കാട്
കെ.മോഹൻകുമാർ (ചെയർമാൻ), എം.എ. ചന്ദ്രശേഖരൻ, അയിര ശശി
കണ്ണൂർ, കാസർകോട്, വയനാട്
കുര്യൻ ജോയി (ചെയർമാൻ), അജയ് തറയിൽ, എം.സി. ദിലീപ് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |