അങ്കമാലി: കിടങ്ങൂർ കണ്ണുപറമ്പത്ത് കുമാരന്റെ മകനും കെ. ബാബു എം.എൽ.എയുടെ സഹോദരനുമായ കെ.കെ. സജീവൻ (63) കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പഴയ മാർക്കറ്റിൽ ദീർഘകാലമായി മൊത്ത വ്യാപാരിയായിരുന്നു. ഇന്നലെ രാവിലെ കടയിലാണ് കുഴഞ്ഞു വീണത്. സമീപത്തെ വ്യാപാരികൾ ഉടൻ എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. ഭാര്യ: നോർത്ത് കുറുമശ്ശേരി വെളിയത്ത് കുടുംബാംഗം മീര. മക്കൾ: അനൂപ് കെ. സജീവൻ, അക്ഷയ് കെ .സജീവൻ. മറ്റ് സഹോദരങ്ങൾ: കെ.കെ. രാജീവ്, കെ.കെ. ജോഷി, കെ.കെ. ഷിബു, ഡാലിയ രഞ്ജിത്ത്, പരേതനായ അഡ്വ. സുഗതൻ. സംസ്കാരം അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |