SignIn
Kerala Kaumudi Online
Friday, 15 May 2026 3.36 PM IST

മികച്ച റോളുകൾ കാത്ത് കൃഷ്ണ

krishna

സോഷ്യൽ മീഡിയയിൽ നടി കൃഷ്ണ വിഖ്യാത ഫോട്ടോഗ്രാഫർ ശിവനെക്കുറിച്ച് ഇട്ട പോസ്റ്റ് വളരെ ഹൃദയസ്പർശിയായിരുന്നു.കൃഷ്ണയുടെ താത്പ്പര്യപ്രകാരം ശിവൻ ഒരു ഫോട്ടോ ഷൂട്ട് പ്ളാൻ ചെയ്തിരുന്നു.ശിവനെക്കൊണ്ട് തന്റെ ചിത്രങ്ങൾ എടുക്കണമെന്നത് കൃഷ്ണയുടെ വലിയ ആഗ്രഹമായിരുന്നു .ശിവന്റെ മരണശേഷം മകൻ സംഗീത് ശിവനാണ് ഇപ്പോൾ കൃഷ്ണയുടെ ചിത്രങ്ങൾ പകർത്തിയത്. " എന്ത് വികാരമാണ് ഇപ്പോൾ പ്രകടിപ്പിക്കേണ്ടത് എന്നെനിക്കറിയില്ല.സ്റ്റുഡിയോയിൽ ശിവനങ്കിളുമായി പ്ളാൻ ചെയ്തതായിരുന്നു ഈ ഫോട്ടോ ഷൂട്ട്. സംഗീതേട്ടൻ ഈ ഫോട്ടോകൾ എടുത്തപ്പോൾ ശിവൻസിൽ ശിവനങ്കിളിന്റെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു.എന്നാലും എല്ലാം കഴിഞ്ഞ് സരിതയോടൊപ്പം അങ്കിളിന്റെ ഓഫീസ് മുറിയിൽ വന്നിരുന്നപ്പോൾ നിനക്കെപ്പോഴും തിരക്കല്ലേ എന്നു പറഞ്ഞ് ശകാരിക്കാറുള്ള അങ്കിളിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു.....ഇങ്ങനെ പോകുന്നു ആ പോസ്റ്റ്.

യാദൃശ്ചികമായാണ് കൃഷ്ണ സിനിമയിൽ അഭിനേത്രിയായത്.ഒരു ന്യൂ ജനറേഷൻ ഫീവർ എന്ന സിനിമയിൽ നടൻ ദേവന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കാമെന്നേറ്റ നടിക്ക് എത്തിച്ചേരാൻ അസൗകര്യമുണ്ടായപ്പോൾ നിർമ്മാതാവായ രാകേഷാണ് കൃഷ്ണയെ നിർദ്ദേശിച്ചത്. ആ വേഷം ഭംഗിയായി അവതരിപ്പിച്ചതോടെ സ്മാർട്ട് ബോയ്സ്, താങ്ക് യൂ വെരി മച്ച്, ഒറ്റക്കോലം,അയാൾ ശശി,മേരാ നാം ഷാജി തുടങ്ങി ഒരുപിടി ചിത്രങ്ങൾ കൃഷ്ണയെ തേടിയെത്തി.അമിഗോസ്, ലൈയ്ക്ക എന്നീ ചിത്രങ്ങൾ ഇറങ്ങാനുണ്ട്.ഇപ്പോൾ ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിൽ അഭിനയിച്ച് വരികയാണ് .കൊവിഡ് സാഹചര്യത്താൽ മുടങ്ങിയ ചിത്രീകരണം വൈകാതെ ആരംഭിക്കും.

വൻ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന കുടുംബവിളക്ക്, സസ്നേഹം എന്നീ സീരിയലുകളിൽ കൃഷ്ണ അഭിനയിച്ചു വരികയാണ്.വധു,വിവാഹിത,കറുത്തമുത്ത്,പ്രണയം,അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങൾ എന്നീ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

കോഴിക്കോട് സ്വദേശിനിയായ കൃഷ്ണ വിവാഹത്തോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇവിടെ ഒരു ബുട്ടീക് ആരംഭിച്ചിരുന്നു.വസ്ത്രാലങ്കാരം,പരസ്യചിത്ര നിർമ്മാണം എന്നിവയിലുംസജീവമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY